തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഹാജരാകാന്‍ സി.എം. രവീന്ദ്രന് ഇ.ഡി സമന്‍സ് അയച്ചിരുന്നു. ഹാജരാകാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് സി.എം രവീന്ദ്രനെ ചോദ്യംചെയ്യലിന് തൊട്ടുമുമ്പായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് ചികിത്സ തേടുന്നതെന്നാണ് ഇത്തവണ വിശദീകരണം. ശിവശങ്കറിനൊപ്പം പല ദുരൂഹ ഇടപാടുകളിലും രവീന്ദ്രന് പങ്കാളിയാണെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം.
ഐ.ടി പദ്ധതികളില്‍ മലബാറിലെ കമ്പനിക്ക് വഴിവിട്ട സഹായം നല്കി. ശിവശങ്കറിനെ കാണാന്‍ സ്വപ്ന സെക്രട്ടറിയേറ്റിലെത്തിയപ്പോൾ പലതവണ രവീന്ദ്രനെയും കണ്ടെന്നും, സ്വപ്ന സംഘടിപ്പിച്ച ആഘോഷ പാര്‍ട്ടികളില്‍ രവീന്ദ്രന് പങ്കെടുത്തെന്നും ഇ.ഡി പറയുന്നു.