വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഉണ്ടായേക്കും

വിവാദങ്ങള്‍ക്കിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം ഉണ്ടായേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വരെ ലക്ഷ്യമിട്ട് എഐ ക്യാമറ വിവാദം ആളിക്കത്തുന്നതിനിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും അടുത്ത രണ്ട് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്.

മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് ബന്ധമുള്ള കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന ആരോപണം പ്രതിപക്ഷം ഇതിനോടകം തന്നെ ഉന്നയിച്ചിട്ടുണ്ട്. പൊതു സമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെങ്കിലും ഇന്നാരംഭിക്കുന്ന യേഗത്തില്‍ നേതൃത്വത്തിന് മുന്നില്‍ പിണറായി വിജയന്‍ മറുപടി പറയുമെന്നാണ് വിലയിരുത്തല്‍.

ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മറുപടി മൗനം പുലര്‍ത്തുന്നതില്‍ നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. നേതൃയോഗങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.