ജീവനുണ്ടാകുവാനും അവ സമൃദ്ധമായി ഉണ്ടാകുവാനും വേണ്ടി മനുഷ്യനായി അവതരിച്ച ഈശോയുടെ ജനനത്തിന്റെ ഓര്മയാണല്ലോ ക്രിസ്തുമസ്സ്. ഈശോ വന്നത് ജീവിക്കുവാനല്ല, സഹിച്ച് മരിച്ച്, ഉയർത്ത് മറ്റുള്ളവർക്ക് ജീവനും രക്ഷയും നൽകാനുമാണ്. മറ്റുള്ളവർക്ക് ജീവൻ നൽകാനും ജീവിതം നൽകാനും നമുക്ക് ശ്രമിക്കാം. സമൂഹത്തിൽ മരച്ച മനസ്സും മരവിച്ച ജീവിതവുമായി കഴിയുന്ന അനേകർക്ക് അആശ്വാസമാകാൻ ഈ ക്രിസ്തുമസ്സ് ആഘോഷം നമുക്ക് പ്രചോദനമാകട്ടെ.
എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.