അബുദാബി: അബുദാബിയിലുണ്ടായ തീപിടുത്തത്തില്‍ ആറ് പേർ മരിച്ചു. മൂഅസാസ് മേഖലയിലെ ഒരു വീട്ടിലാണ് തീപിടുത്തമുണ്ടായത്. 7 പേർക്ക് പരുക്കേറ്റതായും അബുദാബി സിവില്‍ ഡിഫന്‍സ് സംഘം അറിയിച്ചു. 2 പേരുടെ നില ഗുരുതരമാണ്. വിവരം ലഭിച്ച ഉടന്‍ സംഘം രക്ഷാ പ്രവർത്തകർ സ്ഥലത്തെത്തിയിരുന്നു.
തീപിടുത്തമുണ്ടായതെങ്ങനെയെന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അപകടം സംബന്ധിച്ച വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഊഹാപോഹങ്ങള്‍ പങ്കുവയ്ക്കരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.