സമുദായം എന്നും സഭയ്ക്കൊപ്പം: അഡ്വ. ബിജു പറയന്നിലം; സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം നടത്തി

സമുദായം എന്നും സഭയ്ക്കൊപ്പം: അഡ്വ. ബിജു പറയന്നിലം; സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം നടത്തി

സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ഉദ്്ഘാടനം ചെയ്യുന്നു.

സിഡ്‌നി: സീറോ മലബാര്‍ സമുദായം ലോകത്ത് എവിടെയാണെങ്കിലും ഒറ്റക്കെട്ടായി എന്നും സഭയ്ക്കൊപ്പമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. സിഡ്നി കത്തോലിക്കാ കോണ്‍ഗ്രസ് സമ്മേളനം സിഡ്‌നിയിലെ അല്‍ഫോന്‍സാ പാരിഷ് ഹാളില്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയെ ശിഥിലമാക്കാന്‍ ആഗോളതലത്തിലും പ്രാദേശിക തലത്തിലും ശ്രമങ്ങള്‍ നടക്കുമ്പോള്‍ സമുദായം ഒറ്റക്കെട്ടായി സഭയുടെ കവചമായി നിലകൊള്ളേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോണിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു അരീപ്ലാക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാനി ലുയിസ്, സോമി സ്‌കറിയ, ബിനോയ് ജോസഫ്, ഗ്രേസ് പുതുമന ,ഷാജി തോമസ്,റോണി റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.