മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 17 ന് ദുബായിലെത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 17 ന് ദുബായിലെത്തും

ദുബായ്:മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 17 ന് ദുബായിലെത്തും. ക്യൂബയില്‍ നിന്നുളള മടക്കയാത്രയിലാണ് മുഖ്യമന്ത്രി ദുബായ് സന്ദർശിക്കുക. ജൂണ്‍ 18 ന് ദുബായ് താജ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

സ്റ്റാർട് അപ് മിഷന്‍റെ കേന്ദ്രത്തിന്‍റെ ഉദ്ഘാടനമാണ് 18 ന് മുഖ്യമന്ത്രി നിർവ്വഹിക്കുക. വൈകീട്ടാണ് ഉദ്ഘാടന ചടങ്ങ്.സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ്​ ഐ.​ടി വി​ഭാ​ഗം സെ​ക്ര​ട്ട​റി ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ഖ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.

സംസ്ഥാനസർക്കാരിന്‍റെ പ്രധാന പദ്ധതിയാണ് സ്റ്റാർട് അപ് ഇന്‍ഫിനിറ്റി സെന്‍റർ. സ്റ്റാർട് അപ് ഐടി മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ പ്രവാസി മലയാളികളുടെ പങ്കാളിത്തവും നിക്ഷേപവും ഉറപ്പാക്കാനുളള പദ്ധതികള്‍ക്കും മുഖ്യമന്ത്രി തുടക്കം കുറിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.