ചിക്കാഗോ: കോവിഡ് പരിശോധനാ ഫലം വെറും അഞ്ച് മിനിട്ടിനുള്ളില്‍ അറിയാമെന്ന അവകാശ വാദവുമായി ഗവേഷണ സംഘം. അമേരിക്കയിലെ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഗ്രെയിന്‍ഗെര്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ ഒരു സംഘം ഗവേഷകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ഇലക്ട്രോ കെമിക്കല്‍ സെന്‍സറാണിത്. വൈറസിന്റെ സാന്നിധ്യം വ്യക്തമാക്കാന്‍ ഇതില്‍ നിന്നും സിഗ്നലുകള്‍ പുറത്തു വരും. കോവിഡ് രോഗം മാത്രമല്ല, വൈറസ് മൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളേയും സെന്‍സ് ചെയ്ത് അറിയിക്കാന്‍ ഈ സംവിധാനത്തിന് കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പുതിയ കണ്ടുപിടിത്തം ഫലപ്രദമായാല്‍ കോവിഡ് പരിശോധനകളുടെ ഫലത്തിനായി ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരില്ല. മാത്രമല്ല, പ്രതിദിനം കൂടുതല്‍ പരിശോധനകള്‍ നടത്താനുമാകും.