ദുബായ് അബുദബി വിമാനത്താവളങ്ങളിലേക്ക് സൗജന്യ ബസ് സർവ്വീസ് ഒരുക്കി വിമാന കമ്പനികള്‍

ദുബായ് അബുദബി വിമാനത്താവളങ്ങളിലേക്ക് സൗജന്യ ബസ് സർവ്വീസ് ഒരുക്കി വിമാന കമ്പനികള്‍

അവധിക്കാല തിരക്ക് കുറയ്ക്കാന്‍ ദുബായ്: യുഎഇയില്‍ മധ്യവേനലവധി ആരംഭിക്കാനിരിക്കെ വിമാനത്താവളങ്ങളിലേക്ക് എത്താനുളള തിരക്ക് കുറയ്ക്കാന്‍ സൗജന്യ ഷട്ടില്‍ ബസ് സർവ്വീസ് ഒരുക്കി വിവിധ വിമാന കമ്പനികള്‍. 

ഇത്തിഹാദ് എയർ വേസ്, എമിറേറ്റ്സ് എയർലൈന്‍സ് എന്നീ വിമാനകമ്പനികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. മറ്റ് എമിറേറ്റുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തവരാണെങ്കില്‍ ബസ് സേവനം പ്രയോജനപ്പെടുത്തി ദുബായ്- അബുദബി വിമാനത്താവളങ്ങളിലെത്താം.


യാത്രക്കാർ സാധുവായ വിമാനടിക്കറ്റ് കരുതണം
ദുബായ് ഷെയ്ഖ് സായിദ് റോഡിലെ അല്‍ വാസല്‍ സെന്‍ററിന് സമീപത്ത് നിന്ന് അബുദബിയിലേക്കുളള ഇത്തിഹാദ് ബസ് സർവ്വീസ് നടത്തും.

സമയക്രമം
02.05, 04.10, 06.05, 09.35, 11.30, 16.15, 17.20, 19.05, 20.55, 22.30.
അബുദബി വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുലർച്ചെ 00.15 തുടങ്ങി 01.25, 03.05, 07.05, 08.20, 10.50, 14.25, 20.25, 21.25, 22.10 എന്നീസമയങ്ങളില്‍ സർവ്വീസുണ്ട്. 

സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണം
അബുദബി കോർണിഷ് റോഡിലെ എമിറേറ്റ്സ് ഓഫീസിന് സമീപത്ത് നിന്ന് ദുബായിലേക്കുളള എമിറേറ്റ്സ് ബസ് സർവ്വീസ് നടത്തും. രാവിലെ 3 മണിക്കും, 9.45 നും, വൈകീട്ട് 4.30 നും, രാത്രി 10 നും സർവ്വീസുണ്ട്. ദുബായ് വിമാനത്താവളം ടെർമിനല്‍ 3 ലാണ് യാത്രാക്കാരെ ഇറക്കുക
ദുബായില്‍ നിന്ന് അബുദബിയിലേക്കുളള ബസ് പുലർച്ചെ 3 മണിക്കും രാവിലെ 10 നും ഉച്ചയ്ക്ക് 3 മണിക്കുമാണ്. രാത്രി 11 നും സർവ്വീസുണ്ട്. ടെർമിനല്‍ 3 ല്‍ നിന്നാണ് ബസ് പുറപ്പെടുക. മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.