കെ സി വൈ എം സെൻ്റ് ജൂഡ്സ് മൗണ്ട് യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

കെ സി വൈ എം സെൻ്റ് ജൂഡ്സ് മൗണ്ട് യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

മാനന്തവാടി (വെള്ളമുണ്ട): മാനന്തവാടി രൂപതയുടെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ കെ സി വൈ എം സെൻ്റ് ജൂഡ്സ് മൗണ്ട് യൂണിറ്റിലെ അംഗങ്ങളും പങ്കാളികളായി. 

യൂണിറ്റ് പ്രസിഡന്റ്‌ പ്രിറ്റി തോപ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, യൂണിറ്റ് ഡയറക്ടർ ഫാ. മനോജ്‌ കാക്കോനാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. തലമുറകളെ കാർന്ന് തിന്നുന്ന ലഹരിയെന്ന വിപത്തിനെതിരെ എല്ലാവരും ഒന്നടങ്കം പോരാടണമെന്നും ജീവിതത്തിൽ ഒരിക്കലും ലഹരി ഉപയോഗിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സൺ‌ഡേ സ്കൂൾ ലീഡർ അലിന്റ തുണ്ടിൽ പ്രതിജ്ഞ വാചകങ്ങൾ ചൊല്ലി കൊടുത്തു.

യൂണിറ്റ് സമിതി നേതൃത്വം നൽകിയ യോഗത്തിൽ, സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ, യുവജനങ്ങൾ, മതാധ്യാപകർ, സന്യസ്ഥർ, തുടങ്ങി അറുപതോളം അംഗങ്ങൾ പങ്കെടുത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.