ട്വിറ്ററിന്റെ ചുമതല ഇലോണ്‍ മസ്‌ക്ക് ഏറ്റെടുത്തതിന് ശേഷം പകുതിയോളം വരുമാനം കുറഞ്ഞു

ട്വിറ്ററിന്റെ ചുമതല ഇലോണ്‍ മസ്‌ക്ക് ഏറ്റെടുത്തതിന് ശേഷം പകുതിയോളം വരുമാനം കുറഞ്ഞു

ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌ക്ക് ട്വിറ്ററിന്റെ ചുമതല ഏറ്റെടുത്തതിന് ശേഷം പകുതിയോളം വരുമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണില്‍ കമ്പനി പ്രതീക്ഷിച്ച വരുമാനം കൈവരിച്ചില്ലെന്നാണ് നിഗമനം. എന്നാല്‍ ജൂലൈ 'കുറച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായാണ് മസ്‌ക്ക് കരുതുന്നത്.

ചിലവ് ചുരുക്കാനുള്ള ശ്രമത്തില്‍ 2022 ല്‍ ചുമതലയേറ്റപ്പോള്‍ ട്വിറ്ററിലെ 7,500 ജീവനക്കാരില്‍ പകുതിയോളം പേരെ മസ്‌ക്ക് പിരിച്ചുവിട്ടു. കൂടാതെ, പരസ്യ വരുമാനത്തിലും 50% ഇടിവാണ് ട്വിറ്ററിന് അനുഭവപ്പെട്ടത്. ഈ മാസം ആദ്യം ട്വിറ്റര്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് എത്ര ട്വീറ്റുകള്‍ വായിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു.

ചില കണക്കുകള്‍ പ്രകാരം ട്വിറ്ററിന്റെ എതിരാളിയായി അവരോധിക്കപ്പെട്ട ത്രെഡ്‌സിന് ഇപ്പോള്‍ 150 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്ഥിരീകരിക്കാത്ത ഉപയോക്താക്കള്‍ക്ക് പ്രതിദിനം 1,000 ട്വീറ്റുകളും പരിശോധിച്ചുറപ്പിച്ച ഉപയോക്താക്കള്‍ക്ക് 10,000 ട്വീറ്റുകളും വായിക്കാന്‍ കഴിയും. പണമടച്ചുള്ള സബ്സ്‌ക്രിപ്ഷന്‍ സേവനമായ ട്വിറ്റര്‍ ബ്ലൂവിലേക്ക് ഉപയോക്താക്കളെ എത്തിക്കാനുള്ള ശ്രമമാണ് മസക്കിന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.