അബുദബി: വാഹനമോടിച്ചുകൊണ്ടിരിക്കെ അവസാനനിമിഷത്തില്‍ റോഡില്‍ നിന്ന് എക്സിെറ്റെടുക്കാന്‍ ശ്രമിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് അബുദബി പോലീസ്. അപകടങ്ങളുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
https://twitter.com/ADPoliceHQ/status/1682329461549588480?s=20
വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതില്‍ ഏറ്റവും മുന്‍പന്തിയിലാണ് ഇത്തരത്തില്‍ അവസാനിമിഷത്തിലുളള എക്സിറ്റെടുക്കല്‍. സുരക്ഷിതമായ അകലം പാലിക്കാത്തതും അശ്രദ്ധമായ ഡ്രൈവിംഗുമാണ് പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അബുദബി പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.