ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ ജോയിന്‍റ് സെക്രട്ടറി വിപുൽ ഐ.എഫ്.എസ് ഉടന്‍ ചുമതലയേല്‍ക്കും. അംബാസിഡറായി നിയമിതനായുളള അധികാരപത്രം രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് ഏറ്റുവാങ്ങിയതായി വിപുല്‍ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ മാർച്ചിലാണ് മുന്‍ അംബാസിഡർ ഡോ ദീപക് മിത്തല്‍ നാട്ടിലേക്ക് മടങ്ങിയത്. പിന്‍ഗാമിയായി വിപുല്‍ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹം ചുമതലയേറ്റെടുക്കുന്നത് വൈകുകയായിരുന്നു. വെളളിയാഴ്ച ദില്ലിയില്‍ നടന്ന ചടങ്ങിലാണ് അധികാരപത്രം കൈമാറിയത്. വരും ദിവസങ്ങളില്‍ അദ്ദേഹം ദോഹയിലെത്തി ചുമതലയേല്‍ക്കും.