തിരുവനന്തപുരം: പറന്നുയർന്ന് മണിക്കൂറുകള്‍ക്കുളളില്‍ എസിയില്‍ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് ദുബായിലേക്കുളള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് തിരിച്ചറിക്കി.
ഉച്ചയ്ക്ക് 1.19 നാണ് വിമാനം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. 3.52 ഓടെ തിരിച്ചിറക്കുകയായിരുന്നുവെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രാക്കാരായ 174 പേരെയും മറ്റൊരു വിമാനത്തില്‍ പിന്നീട് ദുബായിലെത്തിച്ചു.