ഷാർജ: ഷാർജ സർക്കാരിന്‍റെയും വിവിധ സ്ഥാപനങ്ങളിലെയും ഒഴിവുളള തസ്തികകളിലേക്ക് 45 ഭിന്നശേഷിക്കാരെ നിയമിക്കാന്‍ ഷാർജ ഭരണാധികാരിയുടെ ഉത്തരവ്. ബാച്ചിലർ, ഹൈസ്കൂള്‍, സെക്കന്‍ററി ഡിഗ്രിക്ക് താഴെയുളള ബിരുദധാരികളാണ് 45 പേരും.
ഷാർജ സിറ്റി ഫോർ ഹ്യുമാനിറ്റേറിയന്‍ സർവ്വീസസ്, ഷാർജ ഡിപാർമെന്‍റ് ഓഫ് ഹ്യൂമന്‍ റിസോഴ്സസ്, ഷാർജ യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് നിർദ്ദേശം നടപ്പിലാക്കുക. ഷാർജ റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്ന പരിപാടിയായ ഡയറക്ട് ലൈനിലാണ് ഇക്കാര്യം ഷാർജ ഭരണാധികാരി പ്രഖ്യാപിച്ചത്.