ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം; കോഴിക്കോട് ജില്ലയുടെ ചുമതല നൽകി

ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം; കോഴിക്കോട് ജില്ലയുടെ ചുമതല നൽകി

കോഴിക്കോട്: ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയുടെ ചുമതല നല്‍കി ബിജെപി ദേശീയ നേതൃത്വം. കോഴിക്കോട് ജില്ലയുടെ പ്രഭാരിയായാണ് ശോഭ സുരേന്ദ്രനെ നിയമിച്ചത്.

തന്നെ സംസ്ഥാന നേതൃത്വം അവഗണിക്കുന്നുവെന്നും ചുമതലകള്‍ നല്‍കുന്നില്ലെന്നും ശോഭ പരാതി ഉന്നയിച്ചിരുന്നു. പ്രകാശ് ജാവദേകര്‍ അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭാ സുരേന്ദ്രനെ നിയമിച്ചത്.

ഒരു മാസമായി കോഴിക്കോട് ബി ജെ പി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ സജീവമാണ് ശോഭാ സുരേന്ദ്രന്‍. ശോഭാ എത്തിയതോടെ നേരത്തെ ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ. ശ്രീകാന്തിന് കണ്ണൂരിന്റെ ചുമതല നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.