സിഡ്‌നി: സംഘര്‍ഷഭൂമിയായ മണിപ്പൂരിലെ കരളലിയിക്കുന്ന കണ്ണീര്‍ കാഴ്ചകള്‍ നേരിട്ട് പോയി മനസിലാക്കിയ ഡോ. ബാബു വര്‍ഗീസ്, ആന്റോ അക്കര, ജെസ്റ്റിന്‍ പള്ളിവാതുക്കല്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഓഗസ്റ്റ് എട്ടിന് സൂമിലൂടെയാണ് പരിപാടി. ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ കോണ്‍ഫെഡറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിഡ്‌നി, മെല്‍ണണ്‍, ബ്രിസ്ബന്‍ സമയം വൈകിട്ട് ഏഴിനാണു പരിപാടി. പെര്‍ത്തില്‍ വൈകിട്ട് അഞ്ചിനും അഡ്‌ലെയ്ഡില്‍ 6.30-നും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30നുമാണ് സൂം മീറ്റിങ് നടക്കുന്നത്.
ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിവിധ സഭാ സമൂഹങ്ങളില്‍ നിന്നും നിരവധി ആത്മീയ ഗുരുക്കന്‍മാരും നന്മവറ്റാത്ത ജനങ്ങളും പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.