കോലഞ്ചേരി: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ 47ാമത് സെന്‍ട്രല്‍ കണ്വെന്ഷന് ഇന്നാരംഭിക്കും. തത്സമയം സംപ്രേഷണം പവര്‍വിഷന്‍ ടിവി യിലും, സി.ആര്.എഫ് ഗോസ്പല്‍ യു.ട്യൂബ് ചാനലിലും, വെബ്സൈറ്റിലും ലഭ്യമാകും.
ഇന്നും, നാളെയും രാത്രി 8.30 മുതല്‍ 10.30 വരെയാണ് സുവിശേഷയോഗം. 31ന് വൈകിട്ട ഏഴു മണിക്ക് തുടങ്ങി ഒൻപത് മണിക്ക് പുതുവത്സര സന്ദേശത്തോടെ യോഗം സമാപിക്കും.
ഫാ.ജോര്‍ജ് കട്ടക്കയം, ഫാ.തോമസ് പഴമ്പിള്ളി, ഫാ.ഔസേഫ് ഞാറക്കാട്ടില്‍, പ്രൊഫ.സി.എം.മാത്യു ചാന്ത്യം, യു.ടി.ജോര്‍ജ്, ഡോ.ജോജി.കെ.നൈനാന്, ഡോ.ഐസക് ജോണ്‍ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.