തലയോലപ്പറമ്പ്: കെ സി വൈ എം തലയോലപ്പറമ്പ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ കലാകായിക മത്സരങ്ങളൊടെ ഓണമാഘോഷിച്ചു. പ്രസിഡൻ്റ് ലിബിൻ വിത്സൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഓണാഘോഷ പരിപാടികൾ ഫാ.വർഗ്ഗീസ് ചെരപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ.ആൻറണി താണിപ്പള്ളി, സിസ്റ്റർ റോസിറ്റ എ എസ് എം ഐ എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങൾ, ഓണപ്പൂക്കളം, ഓണസദ്യ എന്നിവയ്ക്ക് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി.