കൊച്ചി: കെസിബിസി പ്രസംഗമത്സരം 2023 ലെ വിജയികളെ പ്രഖ്യാപിച്ചു. പിഒസിയില്‍ നടന്ന മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ റെയ്‌നാ മരിയ റോയ്, ആന്റോ ഡോണ്‍ബോസ്‌കോ, ആഗ്‌ന മരിയ ജിജു എന്നിവരും ഗ്രൂപ്പ് ബിയില്‍ കാഷ്മീര, ഗൗതമി ഗിരീഷ്, അമൃത വേണുഗോപാല്‍ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

മാര്‍ ബോസ്‌കോ പുത്തൂര്‍, ഫാ. ജേക്കബ് പാലയ്ക്കപ്പിള്ളി, ഫാ. എബ്രഹാം ഇരിമ്പിനിക്കല്‍, ചാര്‍ളി പോള്‍, ഡേയ്‌സണ്‍ പാണെങ്ങാടന്‍, ഷെറിന്‍ വര്‍ഗീസ്, വിനോദ് നെല്ലിക്കല്‍, ജിഷ ജോസഫ് എന്നിവര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സമ്മാന ദാനം നടത്തി.
