ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണം: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണം: സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ

കൊച്ചി: ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ്. എസ്.എം.വൈ.എം. ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ സഭാ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടന്ന കേരളാ റീജിയണ്‍ രൂപതാ പ്രതിനിധി സംഗമത്തിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്.

ക്രൈസ്തവ ന്യൂനപക്ഷങ്ങളോടുള്ള സര്‍ക്കാരിന്റെ നീതി നിഷേധം ചൂണ്ടിക്കാട്ടുകയും നാളിതുവരെയായിട്ടും ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതിനെ പ്രതിനിധി സംഗമം അപലപിക്കുകയും ചെയ്തു.

യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ എസ്.എം.വൈ.എം. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. സാം സണ്ണി അധ്യക്ഷത വഹിച്ചു.

ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്ര, കേരള റീജിയണ്‍ പ്രസിഡന്റ് വിശാഖ് തോമസ്, ആനിമേറ്റര്‍ സി. ജിന്‍സി എം.എസ്.എം.ഐയും കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.