ചാറ്റ് ജിപിടി: ആണവോര്‍ജ്ജം ഉപയോഗിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

 ചാറ്റ് ജിപിടി: ആണവോര്‍ജ്ജം ഉപയോഗിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

ചാറ്റ് ജിപിടി മോഡലുകള്‍ പ്രവര്‍ത്തിക്കാന്‍ ആണവോര്‍ജ്ജം ഉപയോഗിക്കാന്‍ തീരുമാനിച്ച് മൈക്രോസോഫറ്റ്. ഇതിനാവശ്യമായ ആണവ ശാസ്ത്രജ്ഞരെ നിയമിക്കുന്ന പ്രക്രിയയിലാണ് നിലവില്‍ കമ്പനി. വലിയ ന്യൂക്ലിയര്‍ റിയാക്ടുകള്‍ക്ക് പകരം ചെറിയ റിയാക്ടറുകളെ ആശ്രയിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിലൂടെ എഐ മോഡലുകള്‍ പ്രവര്‍ത്തിക്കാനാവശ്യമായ ചിലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

എഐ മോഡലുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതില്‍ ഊര്‍ജ്ജം വേണ്ടി വരുന്നു. ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ള സെര്‍വറിന്റ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിദിനം 7,00,000 ഡോളര്‍ വരെ ചിലവ് വന്നേക്കാം. എഐയുമായി ബന്ധപ്പെട്ട കമ്പ്യൂട്ടേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 550 ടണ്ണിലധികം കാര്‍ബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളാന്‍ ഇടയുണ്ട്. കൂടാതെ 3.5 ദശലക്ഷം ലിറ്റര്‍ വെള്ളം ഇതിനാവശ്യമായി വന്നേക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റ ഭാഗമായി പുനരുപയോഗിക്കാന്‍ കഴിയുന്ന ഊര്‍ജ്ജ സ്രോതസുകളിലേക്ക് ഡാറ്റ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിക്കാനാണ് മൈക്രോസോഫ്റ്റിന്റ തീരുമാനം. ഇതിന്റെ ഭാഗമായാണ് ആണവോര്‍ജ്ജം ഉപയോഗിക്കാന്‍ കമ്പനി തീരുമാനിച്ചത്.

പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ചാറ്റ് ജിപിടിയുടെ ഡെവലപ്പര്‍മാരായ ഓപ്പണ്‍ എഐയുമായി 10 മില്യണ്‍ ഡോളറിന്റ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.