കൊച്ചി: ലോക സമാധാനത്തിന് വേണ്ടി മാര്‍പാപ്പ ആഹ്വാനം ചെയ്ത ആഗോള ഉപവാസ പ്രാര്‍ത്ഥനയില്‍ കേരളത്തിലെ പ്രൊ ലൈഫ് പ്രവര്‍ത്തകരും പങ്കാളികളാകുമെന്ന് പ്രൊ ലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്.
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി നാളെ ആചരിക്കുമെന്നും കരുണയുടെ ജപമാലയും സമാധാനത്തിനായുള്ള പ്രാര്‍ത്ഥനകളും അര്‍പ്പിക്കും.
ലോകത്ത് നടക്കുന്ന യുദ്ധങ്ങളെ പ്രൊ ലൈഫ് ഏറെ വേദനയോടെയും ശക്തമായ പ്രധിഷേധത്തോടെയുമാണ് വീക്ഷിക്കുന്നത്. മനുഷ്യ ജീവനെ സ്‌നേഹിക്കുവാനും ആദരിക്കുവാനും സംരക്ഷിക്കുവാനും വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നുവെന്നും അദേഹം പറഞ്ഞു.