തിരുവനന്തപുരം: സംസ്ഥാനത്ത് ആള്‍ക്കൂട്ടങ്ങള്‍ക്ക് നിരോധനം. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തു ചേരുന്നതിനാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സിആര്‍പിസി 144 പ്രകാരമാണ് ഉത്തരവ്. മറ്റന്നാള്‍ രാവിലെ ഒന്‍പത് മുതല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കളക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
വിവാഹത്തിന് അന്‍പതു പേരും മരണത്തിന് ഇരുപതു പേരുമെന്ന് ഇളവ് തുടരും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് 8135 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7,013 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വര്‍ധിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കടകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.