ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍

ഇറ്റലി ആസ്ഥാനമായ സന്യാസ സമൂഹത്തിന് മലയാളിയായ സുപ്പീരിയര്‍ ജനറല്‍

തൃശൂര്‍: ഇറ്റലി ആസ്ഥാനമായി സേവനം ചെയ്യുന്ന ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ പ്രോവിഡന്‍സ് സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ ഫ്‌ലോറി കൊടിയന്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇറ്റലിയിലെ ജനോവയില്‍ നടന്ന ജനറല്‍ ചാപ്റ്ററിലായിരുന്നു തിരഞ്ഞെടുപ്പ്. ഇരിങ്ങാലക്കുട രൂപതയിലെ മാള തുമ്പരശേരി ഇടവകയില്‍പ്പെട്ട കൊടിയന്‍ ഔസേപ്പ്- തങ്കമ്മ ദമ്പതികളുടെ മകളാണ്.

സിസ്റ്റര്‍ റൊസാലിയ കരിപ്പായി അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലായും സിസ്റ്റര്‍ ഇഗ്‌നേഷ്യ ചെലങ്ങര, സിസ്റ്റര്‍ ട്രീസ ആളുക്കാരന്‍, സിസ്റ്റര്‍ മേരി ക്ലെയര്‍ മുക്കനാപറമ്പില്‍, സിസ്റ്റര്‍ ജെസ്റ്റിന്‍ കുറ്റിയാഞ്ഞിലിക്കല്‍ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.