ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേയും ഉപതിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിലേയും പെരുമാറ്റ ചട്ടങ്ങള്‍ പിന്‍വലിക്കുന്നതായി കമ്മീഷന്‍ അറിയിച്ചു.
മാര്‍ച്ച് 16 നാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും അറിയിപ്പ് നല്‍കിയതായും കമ്മീഷന്‍ പറഞ്ഞു.