ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി രാഷ്ട്രപതി ഭവനില്‍ കൂടിക്കാഴ്ച നടത്തി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ അധ്യക്ഷനെന്ന നിലയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ഭരണ മുന്നണിയുടെ സഖ്യകക്ഷികള്‍ നേരത്തെ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് മോഡിയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തിരുന്നു.
മൂന്നാം എന്‍ഡിഎ സര്‍ക്കാരിനെയും മോഡി നയിക്കും. നേരത്തെ മോഡി മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
ജൂണ്‍ ഒന്‍പതിന് തുടര്‍ച്ചയായ മൂന്നാം തവണ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.