കുവൈറ്റിലെ 24 മലയാളികളുടെ ദാരുണ മരണം; അനുശോചനം രേഖപ്പെടുത്തി കെസിബിസി

കുവൈറ്റിലെ 24 മലയാളികളുടെ ദാരുണ മരണം; അനുശോചനം രേഖപ്പെടുത്തി കെസിബിസി

കൊച്ചി: കുവൈറ്റ് സിറ്റിയില്‍ കഴിഞ്ഞ ദിവസം പ്രവാസികളായ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ച് മലയാളികള്‍ ഉള്‍പ്പടെ 49 പേര്‍ മരിക്കാനിടയായത് ഹൃദയഭേദകമായ സംഭവമാണെന്ന് കെസിബിസി. 24 മലയാളികള്‍ ഈ ദാരുണ സംഭവത്തില്‍ മരണമടഞ്ഞിട്ടുണ്ടെന്ന വാര്‍ത്ത സങ്കടകരമാണ്.

പ്രവാസികളായ സഹോദരങ്ങള്‍ക്ക് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ള വേദന വാക്കുകള്‍ക്ക് അതീതമായിരിക്കും. മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിന്റെ ദുഖത്തില്‍ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ എത്രയുംവേഗം സൗഖ്യപ്പെടട്ടെ എന്ന് പ്രാര്‍ഥിക്കുന്നെന്നും കെസിബിസി പ്രസ്താവനയിലൂടെ അറിയിച്ചു.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.