ന്യൂഡല്‍ഹി: ഇതിഹാസ ഫുട്‌ബോള്‍ ക്ലബായ ബാഴ്‌സ അവരുടെ ഇന്ത്യയിലെ എല്ലാ അക്കാഡമികളും പൂട്ടുന്നു. ആരംഭിച്ച് 14 വര്‍ഷത്തിന് ശേഷമാണ് ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. അക്കാഡമികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമാക്കാന്‍ ക്ലബ് തയാറായിട്ടില്ല. നാല് അക്കാഡമികളാണ് ഇന്ത്യയിലുണ്ടായിരുന്നത്.
ഡല്‍ഹി എന്‍.സി.ആര്‍, മുംബൈ, ബംഗളൂരു, പൂനെ എന്നിവിടങ്ങളിലെ അക്കാഡമിയുടെ പ്രവര്‍ത്തനം ജൂലൈ ഒന്ന് മുതല്‍ നിര്‍ത്തും. വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന പ്രസ്താവനയിലാണ് ക്ലബ് അക്കാഡമികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്.
2010 ലാണ് അക്കാഡമികള്‍ ആരംഭിക്കുന്നത്. നാല് മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയിരുന്നത്.