നീറ്റ് പരീക്ഷ റദ്ദാക്കില്ല: ബിഹാറിലേത് ഒറ്റപ്പെട്ട സംഭവം; സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതല സമിതി

 നീറ്റ് പരീക്ഷ റദ്ദാക്കില്ല: ബിഹാറിലേത് ഒറ്റപ്പെട്ട സംഭവം; സുതാര്യത ഉറപ്പാക്കാന്‍ ഉന്നതതല സമിതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യില്‍ സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി രൂപീകരിക്കുമെന്നും അദേഹം പറഞ്ഞു. ബിഹാറിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കാന്‍ പാടില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കരുത്. വിദ്യാര്‍ഥികളുടെ താല്‍പര്യവും സുതാര്യതയുമാണ് മുഖ്യം. വിഷയത്തില്‍ കള്ള പ്രചാരണവും രാഷ്ടീയവും ഒഴിവാക്കണമെന്നും അദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കുന്നു. സുതാര്യതയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

''നീറ്റ് പരീക്ഷയെക്കുറിച്ച് ബീഹാര്‍ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് ചില വിവരങ്ങള്‍ ലഭിച്ചു. പട്‌ന പൊലീസ് വിഷയം അന്വേഷിക്കുന്നു. അവര്‍ ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. വീഴ്ചകള്‍ ഒരു പ്രത്യേക മേഖലയില്‍ മാത്രമായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.