രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരം; രചനകൾ ക്ഷണിച്ചു

രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരം; രചനകൾ ക്ഷണിച്ചു

ദുബായ്: രണ്ടാമത് മെഹഫിൽ അന്താരാഷ്ട്ര കഥാമത്സരത്തിലേക്ക് രചനകൾ ക്ഷണിച്ചു. ഇതുവരെ പ്രസിദ്ധീകരിക്കാത്ത കഥകളാണ് മത്സരത്തിനായ് അയക്കേണ്ടത്. രചനകൾ എഴുതിയ പേപ്പറിൽ ഒരു കാരണവശാലും പേരും മറ്റ് വിവരങ്ങളും എഴുതരുത്. മതപരമോ രാഷ്ട്രീയപരമോ ആയിട്ടുള്ള ഇതിവൃത്തങ്ങൾ പാടില്ല. അയക്കുന്ന കൃതികൾ മെഹഫിൽ പ്രസിദ്ധീകരിക്കുവാനുള്ള അനുമതി നൽകേണ്ടതാണ്.

2024 ജൂലൈ 30 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. കഥകൾ [email protected] എന്ന ഇ മെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് Mob:+971505490334(whatsapp )8281813598(whatsapp )

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.