ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുലിന്റെ സത്യപ്രതിജ്ഞ; നിറഞ്ഞ കൈയടിയോടെ പ്രതിപക്ഷം

 ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തിപ്പിടിച്ച് രാഹുലിന്റെ സത്യപ്രതിജ്ഞ; നിറഞ്ഞ കൈയടിയോടെ പ്രതിപക്ഷം

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ ചെറിയ പതിപ്പ് ഉയര്‍ത്തി പിടിച്ചായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. നിറഞ്ഞ കൈയടിയോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ രാഹുലിനെ സ്വീകരിച്ചത്. രാഹുലിന്റെ സത്യപ്രതിജ്ഞ കാണാന്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയുടെ വിസിറ്റേഴ്സ് ഗ്യാലറിയില്‍ എത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളിലാണ് രാഹുല്‍ഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയില്‍ 3,90,030 വോട്ടുകള്‍ക്കും വയനാട്ടില്‍ 3,64,422 വോട്ടുകള്‍ക്കുമാണ് രാഹുല്‍ വിജയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.