ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പാര്‍ലമെന്റിന് മുന്‍പില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം. നീറ്റ് ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ടാണ് ഇന്ത്യാ സഖ്യ നേതാക്കള്‍ പാര്‍ലമെന്റിനു മുന്‍പില്‍ പ്രതിഷേധിക്കുന്നത്.
അതിനിടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതിനെക്കുറിച്ച് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണന്‍ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നീറ്റ്-യുജി, യുജി സി-നെറ്റ് പരീക്ഷകളിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി യും നോട്ടീസ് നല്‍കി.
കെ.സി വേണുഗോപാല്‍, മാണിക്യം ടാഗോര്‍, മനീഷ് തിവാരി തുടങ്ങിയ കോണ്‍ഗ്രസ് എം. പി മാരും സമാന വിഷയമുന്നയിച്ച് ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.