വത്തിക്കാൻ സിറ്റി: പാരീസ് ഒളിമ്പിക്സ് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെ ക്രിസ്തീയ വിശ്വാസത്തെ അവഹേളിച്ച് നടന്ന സ്കിറ്റ് അവതരണത്തില്‍ പ്രതിഷേധം അറിയിച്ച് വത്തിക്കാൻ. ഫ്രഞ്ച് ബിഷപ്പുമാരും മറ്റ് കത്തോലിക്കരും ലോകനേതാക്കളും വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വത്തിക്കാന്റെ പ്രസ്ഥാവന.
“പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിലെ ചില രംഗങ്ങളിൽ തങ്ങൾ ദുഖിതരായിരുന്നു. ക്രിസ്ത്യാനികൾക്കും വിശ്വാസികൾക്കും വിവാദങ്ങളിൽ മൗനം പാലിക്കാനാവില്ല. ലോകം മുഴുവൻ പൊതുമൂല്യങ്ങൾക്ക് ചുറ്റും ഒത്തുചേരുന്ന ഒരു അഭിമാനകരമായ സംഭവത്തിൽ മതപരമായ ബോധ്യങ്ങളെ പരിഹസിക്കുന്ന പരാമർശങ്ങൾ ഉണ്ടാകരുത്. ആവിഷ്‌കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യപ്പെടേണ്ടതില്ലെങ്കിലും മറ്റുള്ളവരുടെ സ്വാതന്ത്ര്യവും അവകശങ്ങളും കൂടി കണക്കിലെടുക്കേണ്ടതുണ്ട്." - വത്തിക്കാൻ പ്രസ്ഥാവനയിൽ പറയുന്നു.
അന്ത്യ അത്താഴ രംഗങ്ങളെ അതീവ മോശമായ വിധത്തില്‍ അനുകരിച്ച് ഡ്രാഗ് ക്വീൻസിന്റെ വേഷവിധാനങ്ങളോടെയാണ് പാരഡി പ്രകടനം നടന്നത്. ലോകം മുഴുവനുമുള്ള കത്തോലിക്ക വിശ്വാസികളെ പ്രതിനിധീകരിച്ച് നിമെത്രാന്മാർ, കർദിനാൾമാർ, ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ല കമ്പനിയുടെ മേധാവിയുമായ ഇലോണ്‍ മസ്ക്, സ്‌പെയിനിൻ്റെ പ്രൊഫഷണൽ ഫുട്‌ബോൾ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡൻ്റ്, അമേരിക്കന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗിലെ താരങ്ങള്‍, ഗവേഷകർ തുടങ്ങിയവർ വിമർശനവുമായെത്തിയിരുന്നു.
ഇതിനിടെ പാരീസ് ഗെയിംസിൻ്റെ സംഘാടകർക്കെതിരെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഒപ്പുവെച്ച പരാതി സ്വിറ്റ്സർലൻഡിലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനത്ത് സമർപ്പിച്ചു. ഫ്രാൻസിലെ ഒളിമ്പിക് ഗെയിംസിൽ ക്രൈസ്തവ അവഹേളനത്തില്‍ ഉത്തരവാദികൾ ശിക്ഷിക്കപ്പെടാതിരിന്നാല്‍ അടുത്ത ഒളിമ്പിക്സ് ഗെയിംസിലും അത് ആവർത്തിക്കുമെന്ന് സ്പാനിഷ് ലീഗൽ എൻ്റിറ്റിയുടെ പ്രസിഡൻ്റായ പോളോണിയ കാസ്റ്റെല്ലാണോസ് മുന്നറിയിപ്പ് നല്‍കി. ഫ്രാന്‍സില്‍ നടക്കുന്ന പാരീസ് ഒളിമ്പിക് ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഈശോയുടെ അന്ത്യ അത്താഴത്തെ വികലമായി ചിത്രീകരിച്ചുക്കൊണ്ട് ദൃശ്യാവിഷ്ക്കാരം നടന്നത്.
കൂടുതൽ വായനയ്ക്ക്
ഈ അവഹേളനത്തിനെതിരേ നാം നിശബ്ദരായിരിക്കണോ? ഒളിമ്പിക്സ് സംഘാടകര്‍ക്കെതിരേ ഒപ്പുശേഖരണവുമായി സിറ്റിസണ്‍ഗോയും സ്പെയിനിലെ അഭിഭാഷക സംഘടനയും
തിരുവത്താഴത്തെ പരിഹസിച്ചുള്ള സ്‌കിറ്റ്: ക്ഷമാപണവുമായി ഒളിമ്പിക്സ് സംഘാടക സമിതി; പരസ്യം പിന്‍വലിച്ച് അമേരിക്കന്‍ കമ്പനി
'ഒളിമ്പിക്സ് ബഹിഷ്‌കരിക്കുക'; അന്ത്യ അത്താഴത്തെ പരിഹസിച്ചുള്ള സ്‌കിറ്റിനെതിരേ പ്രതിഷേധം വ്യാപിക്കുന്നു
നിന്ദ്യം, നീചം... ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കി സ്വവര്‍ഗാനുരാഗികള്‍; പ്രതികരിക്കാന്‍ ആഹ്വാനവുമായി ബിഷപ്പുമാര്‍