പാരീസ്: പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ഏറ്റവും ഹീനമായി ചിത്രീകരിച്ചതിനെതിരേ പ്രതിഷേധം ലോകം മുഴുവന്‍ വ്യാപിക്കുന്നു. കത്തോലിക്കാ സഭാ മെത്രാന്മാര്‍, സിനിമാ-കായിക താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, ഇതര ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ തുടങ്ങി കൂടൂതല്‍ പേര്‍ ഡ്രാഗ് ക്വീന്‍സിന്റെ പാരഡി സ്‌കിറ്റിനെ വിമര്‍ശിച്ചു രംഗത്തുവന്നു. ഒളിമ്പിക്‌സ് കാണുന്നത് ബഹിഷ്‌കരിക്കണമെന്ന നിലയില്‍ പോലും ആഗോള തലത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പെയ്ന്‍ നടക്കുന്നുണ്ട്.
ലിയാര്‍നാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യ അത്താഴ പെയിന്റിങിനെ അനുകരിച്ച് നടത്തിയ സ്‌കിറ്റാണ് വിവാദമായത്. അന്ത്യ അത്താഴത്തെ ബോധപൂര്‍വ്വം അനുസ്മരിപ്പിക്കുന്ന വിധത്തില്‍, ഒരു മേശക്ക് പിന്നില്‍ വിവിധ കഥാപാത്രങ്ങള്‍ അണിനിരന്നാണ് സ്‌കിറ്റ് ഒരുക്കിയത്. മധ്യ ഭാഗത്ത് സ്ത്രീയും ഇരുവശങ്ങളിലായി ഭിന്നലിംഗം, സ്വവര്‍ഗാനുരാഗം, അര്‍ധ നഗ്‌നയായ ദേവത എന്നിങ്ങനെയുളള രീതിയിലായിരുന്നു ചിത്രീകരണം.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിസ്ത്യാനികളെ അപമാനിച്ചുകൊണ്ട് ഒളിമ്പിക്സ് ആരംഭിച്ചു എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുന്നത്.
ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ച ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ജനതയെ ഞെട്ടിക്കുന്നതും അപമാനിക്കുന്നതുമാണ് അന്ത്യ അത്താഴത്തെ പരിഹസിച്ചുള്ള അവതരണമെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു.
അമേരിക്കന്‍ നാഷ്ണല്‍ ഫുട്‌ബോള്‍ ലീഗിലെ താരങ്ങള്‍, സ്പെയിനിന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡന്റ്, ഗവേഷകര്‍ തുടങ്ങിയവര്‍ സംഭവത്തെ അപലപിച്ചു.
വിഷയത്തില്‍ പ്രതികരണവുമായി ഫ്രഞ്ച് മെത്രാന്‍ സമിതിയും രംഗത്തുവന്നിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തെ പരിഹാസ രൂപത്തില്‍ അവതരിപ്പിച്ച സംഭവത്തെ അപലപിക്കുകയാണെന്ന് മെത്രാന്‍ സമിതി കുറിച്ചു. സംഭവം മൂലം മുറിവേറ്റ എല്ലാ ഭൂഖണ്ഡങ്ങളിലെയും ക്രൈസ്തവരെ കുറിച്ച് ചിന്തിക്കുകയാണെന്നും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മതവിശ്വാസികള്‍ക്കു കൃതജ്ഞത അര്‍പ്പിക്കുകയാണെന്നും മെത്രാന്‍ സമിതി പ്രസ്താവിച്ചു.
ക്രിസ്ത്യാനികളെ അപമാനിച്ചുകൊണ്ട് ഒളിമ്പിക്സ് ആരംഭിച്ചത് വളരെ മോശമെന്നാണ് ഇറ്റലിയുടെ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി അഭിപ്രായപ്പെട്ടത്.
സ്പെയിനിന്റെ പ്രൊഫഷണല്‍ ഫുട്ബോള്‍ ലീഗ് എന്ന് അറിയപ്പെടുന്ന ലാ ലിഗയുടെ പ്രസിഡന്റ് ജാവിയര്‍ ടെബാസ് മെഡ്റാനോ സംഭവത്തെ ദൈവനിന്ദ എന്നു വിശേഷിപ്പിച്ചു. പാരീസ് ഒളിമ്പിക്സില്‍ അന്ത്യ അത്താഴ സംഭവത്തെ വികലമായി അവതരിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ക്രൈസ്തവരായ നമ്മെ അപമാനിക്കുന്നതാണെന്നും വിശ്വാസങ്ങളോടുള്ള ബഹുമാനം എവിടെയാണെന്നും അദ്ദേഹം 'എക്‌സി'ല്‍ കുറിച്ചു.
അമേരിക്കന്‍ ഫുട്‌ബോള്‍ നാഷ്ണല്‍ ലീഗിലെ പ്രമുഖ താരമായ ഹാരിസണ്‍ ബട്കര്‍ ബൈബിളിലെ വചനം പങ്കുവെച്ചാണ് തന്റെ പ്രതികരണം അറിയിച്ചത്.
നിങ്ങള്‍ക്കു വ്യാമോഹം വേണ്ടാ; ദൈവത്തെ കബളിപ്പിക്കാനാവില്ല. മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. എന്തെന്നാല്‍, സ്വന്തം ജഡത്തിനായി വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്ന് നാശം കൊയ്തെടുക്കും. ആത്മാവിനായി വിതയ്ക്കുന്നവനാകട്ടെ ആത്മാവില്‍നിന്നു നിത്യജീവന്‍ കൊയ്തെടുക്കും'. (ഗലാത്തി 6:7-8) എന്ന ബൈബിള്‍ വാക്യമാണ് വീഡിയോയോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
യൂറോപ്പിന്റെ ക്രിസ്തീയ അസ്തിത്വത്തെ ഫ്രാന്‍സ് ബലികഴിച്ചെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. വരും ദിവസങ്ങളില്‍ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്:
നിന്ദ്യം, നീചം... ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികലമാക്കി സ്വവര്‍ഗാനുരാഗികള്‍; പ്രതികരിക്കാന്‍ ആഹ്വാനവുമായി ബിഷപ്പുമാര്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.