ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഗുഡ്‌സ് ട്രെയിനും മൈസൂരു - ദര്‍ഭംഗ എക്‌സ്പ്രസുമാണ് (12578) കൂട്ടിയിടിച്ചത്. തിരുവള്ളൂരിന് സമീപം കാവേരിപേട്ടയില്‍ രാത്രി 8.21-ഓടെയായിരുന്നു അപകടം.
ചരക്ക് തീവണ്ടിയുടെ പിന്‍വശത്ത് ദര്‍ഭംഗ എക്‌സ്പ്രസ് വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ രണ്ട് കോച്ചുകള്‍ക്ക് തീപ്പിടിക്കുകയും നാല് കോച്ചുകള്‍ പാളം തെറ്റി.
രണ്ട് കോച്ചുകള്‍ക്ക് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ലെന്നാണ് സൂചന. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തിയാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ചെന്നൈ ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.