ഡല്‍ഹി സ്‌കൂളില്‍ പൊട്ടിത്തെറി; വന്‍ അപകടം ഒഴിവായത് തലനാരിഴ്ക്ക്

ഡല്‍ഹി സ്‌കൂളില്‍ പൊട്ടിത്തെറി; വന്‍ അപകടം ഒഴിവായത് തലനാരിഴ്ക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രശാന്ത് വിഹാറില്‍ പ്രവര്‍ത്തിക്കുന്ന സിആര്‍പിഎഫ് സ്‌കൂളില്‍ പൊട്ടിത്തെറി. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 7:45 ഓടെയായിരുന്നു സംഭവം.

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോള്‍ വെളുത്ത പുക കെട്ടിടത്തില്‍ നിന്നും ഉയരുന്നതാണ് കണ്ടത്. ഇതോടെ ഇവര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന് സമീപത്തായി നിര്‍ത്തിയിരുന്ന കാറുകളുടെ ചില്ലുകളും തകര്‍ന്നു.

അവധി ദിനമായതിനാല്‍ വന്‍ അപകടം ഒഴിവായി. വിദ്യാര്‍ത്ഥികളും ജീവനക്കാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.