ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ് 29 യുദ്ധവിമാനം ആഗ്രയില്‍ തകര്‍ന്നു വീണു; പൈലറ്റുമാര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ് 29 യുദ്ധവിമാനം ആഗ്രയില്‍ തകര്‍ന്നു വീണു; പൈലറ്റുമാര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ് 29 യുദ്ധവിമാനം ആഗ്രയില്‍ തകര്‍ന്നു വീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതര്‍ എന്നാണ് വിവരം.

പഞ്ചാബിലെ ആദംപൂരില്‍ നിന്ന് ആഗ്രയിലേക്കുള്ള പറക്കലിനിടെയാണ് സംഭവം. ആഗ്രയിലെ പാടശേഖരത്തിലാണ് തകര്‍ന്നു വീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമര്‍ന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി.

അപകടം മുന്നില്‍ കണ്ട് പൈലറ്റുമാര്‍ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പൊലീസും അന്വേഷണം നടത്തും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.