പെര്‍ത്ത്: ചാലക്കുടി മേലൂര്‍ സ്വദേശി മല്‍പ്പാന്‍ ജോസഫ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിര്യാതനായി. ഇന്നലെ (10-12-2024) രാത്രി ഒന്‍പതു മണിയോടെ കൂഗീ ബീച്ചില്‍ ഫിഷിങ്ങിന് എത്തിയപ്പോഴാണ് ഹൃദയാഘാതം സംഭവിച്ചത്. മൃതദേഹം സാര്‍ ചാള്‍സ് ഗാര്‍ഡനെര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2014-ല്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ജെറാള്‍ഡ്ട്ടണിനടുത്തുള്ള നോര്‍ത്താംറ്റണില്‍ എത്തിയ ജോസഫ് നിലവില്‍ പെര്‍ത്തിലെ പിയരാ വാട്ടേഴ്‌സിലായിരുന്നു താമസം. മികച്ചൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം നല്ലൊരു പാചക വിദഗ്ധനുമായിരുന്നു.