കൊച്ചി: അനുരഞ്ജനമാണ് ക്രിസ്മസിന്റെ സന്ദേശമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സമാധാനമാണ് അനുരഞ്ജനത്തിലേക്ക് നയിക്കുന്നത്.
ലോകം മുഴുവന്‍ ഒരു കുടംബമായി കാണുകയെന്ന വസുദേവ കുടുംബകം എന്ന ആര്‍ഷ ഭാരത സംസ്‌കാരത്തിലടിയുറച്ച് ദുഖിക്കുന്നവരെ ആശ്വസിപ്പിക്കാനും ആവശ്യക്കാരിലേക്ക് നമ്മുടെ സ്നേഹം പകര്‍ന്നു നല്‍കാനും പരിശ്രമിക്കണം. വിദ്വേഷവും കലഹവുമുള്ളിടത്ത് സ്നേഹത്തിന്റെ സന്ദേശമെത്തിക്കാന്‍ നമുക്ക് കഴിയണമെന്നും അദേഹം പറഞ്ഞു.
സംഘര്‍ഷ ഭരിതമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. വ്യക്തികള്‍ തമ്മിലും കുടുംബങ്ങളിലും സഭയിലും സമൂഹത്തിലും രാജ്യങ്ങള്‍ തമ്മിലും സംഘര്‍ഷവും യുദ്ധവും അരങ്ങേറുന്നു. അതുപോലെ തന്നെ സംഘര്‍ഷ പൂരിതമായ അന്തരീക്ഷത്തിലായിരുന്നു ക്രിസ്തുവിന്റെ ജനനവും.
എല്ലാ വാതിലുകളും അവര്‍ക്കെതിരേ കൊട്ടിയടക്കപ്പെട്ടപ്പോള്‍ ദൈവ പരിപാലനയില്‍ കാലിത്തൊഴുത്തിലാണ് മനുഷ്യവംശത്തിന് രക്ഷകനായി ക്രിസ്തു ജനിച്ചത്. ആ കാലിത്തൊഴുത്തില്‍ പ്രപഞ്ചത്തിന്റെ ഒരു പ്രതീകം കാണാന്‍ കഴിയും.
അവിടെയൊരു കുടുംബമുണ്ട്, മൃഗങ്ങളുണ്ട്, പ്രകൃതിയുടെ പശ്ചാത്തലമുണ്ട്. അതേ കാലിത്തൊഴുത്തിന്റെ പ്രകീകമായ ലോകത്ത് വിശ്വ സാഹോദര്യത്തിന്റെ ചിന്ത വളര്‍ത്താന്‍ നമുക്ക് സാധിക്കണം. നമുക്കായി ഒരുക്കിയ പ്രപഞ്ചത്തെ പരിപാലിക്കുകയും സ്നേഹിക്കുകയും വേണമെന്നും ക്രിസ്മസ് സന്ദേശത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്‌ബോധിപ്പിച്ചു.