ഷാര്‍ജ: ഷാര്‍ജ സെന്റ് മൈക്കിള്‍ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി 3,4,5,6 തിയതികളില്‍ കൃപാസനം ധ്യാനകേന്ദ്രത്തിലെ ഡയറക്ടര്‍ ഫാ. ഡോ. ജോസഫ് വി.പിയുടെ നേതൃത്വത്തില്‍ കരിസ്മാറ്റിക് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. വൈകുന്നേരം അഞ്ച് മുതല്‍ 9:30 വരെയായിരിക്കും കണ്‍വന്‍ഷന്‍ സമയം.
വി. കുര്‍ബാന, ഗാന ശുശ്രൂഷ, ആരാധന, വചന ശുശ്രൂഷ എന്നിവയിലൂടെ വിശ്വാസികള്‍ക്ക് ആത്മീയ ജീവിതത്തില്‍ ആഴപ്പെടാനുള്ള അവസരമായിരിക്കും ഈ കണ്‍വന്‍ഷന്‍ എന്ന് സംഘാടകര്‍ അറിയിച്ചു, ഇടവകയിലെ മലയാളം സമൂഹത്തിന് വേണ്ടി കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനാ ഗ്രൂപ്പ് ആണ് കണ്‍വെന്‍ഷനായുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.
ധ്യാന ദിവസങ്ങളില്‍ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും. ഫെബ്രുവരി മൂന്നിന് വൈകിട്ട് ഇടവക വികാരി ഫാ. സബരിമുത്തു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മലയാളം സമൂഹത്തിന്റെ ഡയറക്ടര്‍ ഫാ. ജോസ് വട്ടുകുളത്തില്‍, പാരീഷ് കമ്മിറ്റി സെക്രട്ടറി ജിബി ജോര്‍ജ്, ഷാര്‍ജ കാരിസ് കോര്‍ഡിനേറ്റര്‍ വത്സ ജോര്‍ജ്, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഫ്‌ളായ്‌സണ്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഷോജി ആന്റണി തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും.