ഡബ്ലിന്‍: ഗാല്‍വേ സീറോ മലബാര്‍ സഭയുടെ പുതിയ അല്‍മായ നേതൃതം ചുമതലയേറ്റു. സീറോ മലബാര്‍ സഭ അയര്‍ലന്‍ഡ് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ.ജോസഫ് ഒലിയേക്കാട്ടില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
ഗാല്‍വേ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ ഫാ. ഫിലിപ്പ് പെരുനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി യോഗത്തിലാണ് 2025-2026 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. പതിനൊന്ന് യുണിറ്റ് പ്രാര്‍ത്ഥന കൂട്ടായ്മയുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു.
അനില്‍ ജേക്കബ്, ഐസി ജോസ് എന്നിവരെ ട്രസ്റ്റിമാരായും മാത്യൂസ് ജോസഫിനെ സെക്രട്ടറിയായും വില്‍സണ്‍ ഒറ്റപ്ലാവനെ പിആര്‍ഒ ആയും തിരഞ്ഞെടുത്തു. ജോബി ജോര്‍ജ്, ഐസി ജോസ്, സാജു സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം ചെയ്ത സേവനങ്ങള്‍ക്ക് നന്ദിയും പറഞ്ഞു.