സിംഗപ്പൂരിൽ കത്തോലിക്ക വൈദികന് നേരെ ആക്രമണം; വൈദികന്റെ ആരോഗ്യ നില തൃപ്തികരമെന്ന് സഭാനേതൃത്വം

സിംഗപ്പൂരിൽ കത്തോലിക്ക വൈദികന് നേരെ ആക്രമണം; വൈദികന്റെ ആരോഗ്യ നില തൃപ്തികരമെന്ന് സഭാനേതൃത്വം

സിംഗപ്പൂർ : സിംഗപ്പൂരിൽ കത്തോലിക്ക വൈദികന് നേരെ 22 കാരന്റെ ആക്രമണം. അപ്പർ തോംസൺ റോഡിലെ ചർച്ച് ഓഫ് ഹോളി സ്പിരിരിറ്റ് ദേവാലയത്തിലെ വൈദികരിൽ ഒരാളായ ഫാ. കാരി ചാനെയാണ് ആക്രമിച്ചത്. വിശുദ്ധ കുർബാനയ്ക്ക് ശേഷമാണ് അക്രമം നടന്നതെന്ന് അൾത്താര ശുശ്രൂഷികള്‍ പറഞ്ഞു.

യാതൊരു പ്രകോപനവുമില്ലാതെ അക്രമി വൈദികനെ മര്‍ദിക്കുകയായിരിന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രതിയെ കീഴ്പ്പെടുത്തി പൊലീസിന് കൈമാറി. വൈദികന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. അന്വേഷണം തുടരുന്നതിനാൽ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് സഭാ നേതൃത്വം പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

മുഖത്ത് നേരിയ വീക്കം മാത്രമാണ് ഉള്ളതെന്നും വൈദികന്റെ ആരോഗ്യ നില പൂര്‍ണ തൃപ്തികരമാണെന്നും ആർച്ച് ബിഷപ്പ് നിക്കോളാസ് ചായുടെ കമ്മ്യൂണിക്കേഷൻസ് ഓഫീസും വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.