2025 ജൂബിലി വർഷാഘോഷം; ചാൾസ് രാജാവും കാമില രാജ്ഞിയും ഏപ്രിലിൽ മാർപാപ്പയെ സന്ദർശിക്കും

2025 ജൂബിലി വർഷാഘോഷം; ചാൾസ് രാജാവും കാമില രാജ്ഞിയും ഏപ്രിലിൽ മാർപാപ്പയെ സന്ദർശിക്കും

ലണ്ടന്‍ : ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിക്കാനൊരുങ്ങി ചാൾസ് രാജാവും കാമില രാജ്ഞിയും. 2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബക്കിംഗ്ഹാം പാലസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.

25 വർഷത്തിലൊരിക്കൽ നടക്കുന്ന ജൂബിലി കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക വർഷമാണ്, 'പ്രതീക്ഷയുടെ തീർത്ഥാടകർ' എന്ന നിലയിൽ ഒരുമിച്ച് നടക്കുന്ന ഒരു വർഷമാണിതെന്ന് രാജ കുടുംബം അനുസ്മരിച്ചു.

2000ല്‍ നടന്ന മഹാ ജൂബിലി വർഷത്തിൽ എലിസബത്ത് രാജ്ഞി വത്തിക്കാനിലെത്തി ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയിരിന്നു.

2017-ലും 2019-ലും ചാൾസ് രാജാവ് ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. സമാധാനത്തിൻ്റെ മനുഷ്യൻ എന്നാണ് ഫ്രാൻസിസ് മാർപാപ്പ ചാൾസ് രാജാവിനെ വിശേഷിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.