ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തി

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഡൽഹിയിൽ ഭൂചലനം. പുലർച്ചെ 5.36ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. വലിയ ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. ന്യൂഡൽഹിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നിലവിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഉത്തരേന്ത്യയിലെമ്പാടും ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ഭൂചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ആളുകൾ തുറസായ സുരക്ഷിത സ്ഥലത്തേക്ക് മാറിയിരുന്നു. അഞ്ച് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കുന്നത്. ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.