ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസ് തലവനെ വധിച്ചെന്ന് ഇസ്രയേല്‍; കത്തുന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്

 ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസ് തലവനെ വധിച്ചെന്ന് ഇസ്രയേല്‍; കത്തുന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജെറുസലേം: തെക്കന്‍ ലബനനില്‍ ഇന്നലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് ഷഹീന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. സ്ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

ഇസ്രയേല്‍ ഹിസ്ബുല്ല വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തെക്കന്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറുന്നതിനുള്ള അവസാന ദിവസം ഇന്നാണ്. വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടെങ്കിലും തെക്ക്, പടിഞ്ഞാറ് ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം അവസാനിപ്പിച്ചിരുന്നില്ല.

സിദനിലെ മുനിസിപ്പല്‍ സ്പോര്‍ട്സ് സ്റ്റേഡിയത്തിന് സമീപമുള്ള സൈനിക ചെക്ക് പോസ്റ്റിനടുത്തുവച്ചാണ് ഷഹീന് നേരെ ആക്രമണം ഉണ്ടായത്. ഇറാന്റെ ഒത്താശയോടെ ഇസ്രയേല്‍ പൗരന്മാര്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ഇസ്രയേല്‍ ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.