കൊച്ചി: കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയില്‍ എറണാകുളം ആര്‍ടിഒയെ വിജിലന്‍സ് കസ്റ്റഡിയിലെടുത്തു. എറണാകുളം ആര്‍ടിഒ ടി.എം ജേഴ്‌സണെയാണ് കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ബസുടമയോട് ഏജന്റ് മുഖേന കൈക്കൂലി ആവശ്യപ്പെട്ടന്നാണ് പരാതി. ജേഴ്‌സന്റെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി.
നേരത്തെ രണ്ട് ഏജന്റുമാരെ കൈക്കൂലി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടികൂടിയിരുന്നു. ഇവരുടെ കയ്യില്‍ നിന്ന് മദ്യക്കുപ്പികളും പണവും വിജിലന്‍സ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആര്‍ടിഒ ജേഴ്‌സന്റെ ഓഫീസിലും വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയത്.