ഹൃദയാഘാതം; മലയാളി വൈദികൻ ജർമനിയിൽ അന്തരിച്ചു

ഹൃദയാഘാതം; മലയാളി വൈദികൻ ജർമനിയിൽ അന്തരിച്ചു

കൊളോണ്‍: എംസിബിഎസ് സഭാംഗവും കൊളോണ്‍ ഫ്രെഷനിലെ ബുഴ്ബെല്‍ സെന്റ് ഉള്‍റിഷ് ഇടവകയിലെ വികാരിയുമായ ഫാ. മാത്യു പഴേവീട്ടില്‍ (59) ജര്‍മനിയില്‍ അന്തരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരത്തെ ഇടവക മീറ്റിങ്ങിനായി തയാറെടുക്കുന്നതിനിടെ നെഞ്ചുവേദനയുണ്ടാവുകയുമായിരുന്നു. വൈദികനെ മീറ്റിങ്ങിന് കാണാതയതോടെ വിശ്വാസികൾ അടുത്തുള്ള ഓഫിസിൽ വിവരം അറിയിച്ചു. തുടർന്ന് വൈദികന്റെ റൂമിൽ നടത്തിയ പരിശോധനക്കിടെയാണ് പുരോഹിതനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് കൂരാച്ചുണ്ട് വട്ടച്ചിറ സെന്റ് ഗെബ്രിയേല്‍ യൂണിറ്റിലെ പഴേവീട്ടില്‍ കുടുംബാംഗമാണ് ഫാ. മാത്യു. 2000 മുതല്‍ ഫ്രെഷനില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.