സിഡ്നി : ഇസ്രയേലി രോഗികൾക്ക് ചികിത്സ നിഷേധിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞ രണ്ട് നഴ്സുമാരെ പിന്തുണച്ച് അധ്യാപകൻ രംഗത്ത്. അധ്യാപകനും ഇമാമുമായ ഷെയ്ഖ് വെസാം ചർവാകിയാണ് വിവാദ പ്രസ്താവന നടത്തിയത്. പിന്നാലെ അധ്യാപകനോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സ്കൂൾ അധികൃതർ നിർദേശിച്ചു.
ഗ്രാൻവില്ലെ ബോയ്‌സ് ഹൈസ്‌കൂൾ സപ്പോർട്ട് ഓഫീസറായ അധ്യാപകൻ ഇസ്രയേൽ രോഗികളെ കൊല്ലുമെന്ന് പറഞ്ഞ സിഡ്‌നിയിലെ നഴ്‌സുമാർക്ക് അനുകൂലമായി സംസാരിച്ചതാണ് നടപടിയിലേക്ക് നയിച്ചത്. നഴ്‌സുമാരുടെ ഭീഷണി രോഗികൾക്ക് ഒരു ഭീഷണിയായി കണക്കാക്കേണ്ടതില്ലെന്നാണ് ഷെയ്ഖ് വെസാം നിലപാടെടുത്തത്.
ഇത് തികഞ്ഞ അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോളജ് അധികൃതർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചത്. തുടർന്നാണ് മുസ്ലീം സംഘടനയായ വോട്ട് ഫോർ പാലസ്തീൻ എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ സ്കൂളിന് മുന്നിൽ എത്തിയത്. പാലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളും അള്ളാഹു അക്ബറും മുഴക്കിയാണ് കുട്ടികളും രക്ഷിതാക്കളും അടങ്ങുന്ന സംഘം പ്രതിഷേധിച്ചത്.
ഷെയ്ഖ് വെസാം ചർവാകിക്കെതിരായ നടപടി വരുന്ന ഫെഡറൽ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാൻ സാധ്യത്. ഇസ്രയേലിനെതിരെ കർശനമായ നിലപാടെടുക്കുന്ന പാലസ്തീനികളെ പിന്തുണക്കുകയും ചെയ്യുന്ന "ടീൽ ശൈലി" പ്രസ്ഥാനമായ മുസ്ലീം വോട്ടിൻ്റെ കൺവീനറായി ഷെയ്ഖ് വെസാം അടുത്തിടെയാണ് ചുമതലയേറ്റെടുത്തത്. ഷെയ്ഖ് വെസാമിനെ പിന്തുണയ്ക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഈ വർഷത്തെ ഫെഡറൽ തിരഞ്ഞെടുപ്പിൽ മന്ത്രി ടോണി ബർക്കിന്റെ എതിരാളി സിയാദ് ബസ്യൂനിയാണ് വോട്ട് നൽകുകയെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.