വത്തിക്കാൻ സിറ്റി : രണ്ടാഴ്ചയോളമായി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് വത്തിക്കാൻ. ചികിത്സ ഫലിക്കുന്നതായി രക്തപരിശോധനയിൽ വ്യക്തമായെന്ന് വത്തിക്കാൻ അറിയിച്ചു. ഇന്നലെ മാർപാപ്പ എഴുന്നേറ്റ് കസേരയിൽ ഇരുന്നതായും മാർപാപ്പ കുർബാനയിൽ പങ്കെടുത്തതായും വത്തിക്കാൻ പറഞ്ഞു
വൃക്കയുടെ പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിന് ആശ്വാസം ലഭിക്കാനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. പാപ്പ നിവർന്നിരുന്നാണ് തെറപ്പി സ്വീകരിച്ചത്. ഓക്സിജൻ നൽകുന്നതും തുടരുന്നുണ്ട്. ശനിയാഴ്ച മുതൽ ശ്വാസതടസം കൂടിയിട്ടില്ലെന്നത് ആശ്വാസകരമാണെന്നും ഡോക്ടർമാർ പറഞ്ഞു.
അതേസമയം പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി ലോകമെമ്പാടും പ്രാര്‍ത്ഥന തുടരുകയാണ്.