കൊച്ചി: സമീപകാലത്ത് പുറത്തിറങ്ങിയ മലയാളം സിനിമകള്‍ പോലും അതിഭീകരമായി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഇത് നമ്മുടെ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും വി.കെ സനോജ് പറഞ്ഞു.
'വലിയ തോതില്‍ അക്രമ മനോഭാവം കുട്ടികളിലുണ്ട്. തല്ലുമാലയാണ് സ്‌കൂളുകളില്‍. നേരത്തെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായിരുന്നു. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് ആലോചിക്കുമ്പോള്‍ സമീപകാലത്ത് ഇറങ്ങിയ സിനിമകളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യണം. മലയാളത്തില്‍ പോലും ഇറങ്ങുന്ന സിനിമകളില്‍ എത്രമാത്രം ക്രൈം ആണ് കടന്നുവരുന്നത്. അതെല്ലാം സ്വീകരിക്കുന്ന രീതിയിലേക്ക് പുതിയ തലമുറ മാറുന്നു. അതിഭീകരമായി വയലന്‍സ് പ്രോത്സാഹിപ്പിക്കുന്നു. അത്തരം സിനിമകള്‍ നൂറ് കോടി ക്ലബിലേക്ക് കടക്കുന്നു' എന്നും സനോജ് വ്യക്തമാക്കി.